തിരുവനന്തപുരം: ശശീന്ദ്രൻ കേസിൽ കോടതിയിൽ നടന്നത് ഒത്തു തീർപ്പു നാടകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിയിൽ തീർപ്പായതിനാൽ തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും ശശീന്ദ്രന്റെ സംഭാഷണം എല്ലാരും കേട്ടതാണെന്നും ചെന്നിത്തല പറഞ്ഞു. പുരപ്പുറത്തു കയറി ധാർമികത പറയുന്ന എല്‍ഡിഎഫിന്റെ യഥാർത്ഥ മുഖം തെളിഞ്ഞുവെന്നും ചെന്നിത്തല ആരോപിച്ചു.