ശശി തരൂർ എം പിയുടെ ദില്ലിയിലെ  ഔദ്യോഗിക വസതിയിൽ  മോഷണം. കഴിഞ്ഞമാസം 29 നാണ് മോഷണം നടന്നത്. എം പിമാരും വി ഐ പിമാരും താസിക്കുന്ന സുരക്ഷ മേഖലയായ ലോദി എസ്റ്റേറ്റിലാണ് സംഭവം. സ്വഛ് ഭാരത് പരിപാടിയുടെ ഭാഗമായി മോദി സമ്മാനിച്ച  ഗാന്ധി കണ്ണട, പുരാതനമായ നടരാജ വിഗ്രഹമുൾപ്പെടെ 22 വിഗ്രഹങ്ങളാണ് മോഷണം പോയത്. മോഷ്‍ടാക്കൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് ദില്ലി പൊലീസ് അറിയിച്ചു.