താൻ ആരെയും പൂട്ടിയിട്ടിട്ടില്ലെന്ന് ശശികല. സ്വന്തം ഇഷ്ടപ്രകാരമാണ് എഐഎഡിഎംകെ എംഎൽഎമാർ തന്നെ പിന്തുണയ്ക്കുന്നത്. പാർട്ടി ഇപ്പോഴും ഒറ്റക്കെട്ടാണെന്നും ശശികല പറഞ്ഞു.

എംഎല്‍എമാർ ഭീഷണി നേരിടുന്നുണ്ടെന്നും ശശികല പറഞ്ഞു. എംഎല്‍എമാരുടെ മക്കളെ തട്ടിക്കൊണ്ടുപോകും എന്നുവരെ ഭീഷണിയുണ്ട്. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. ഗവർണർ തീരുമാനം വൈകിപ്പിക്കുന്നത് അത്ഭുതമാണ്. തീരുമാനം വൈകുന്നതിലെ കാരണമെന്തെന്ന് അറിയില്ലെന്നും ശശികല പറഞ്ഞു.

രാഷ്ട്രീയത്തിലിറങ്ങുന്ന സ്ത്രീകളെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നു. പ്രശ്നങ്ങൾക്ക് പിന്നിൽ, എംജിആര്‍ മരിച്ചപ്പോൾ പിളർപ്പുണ്ടാക്കാൻ ശ്രമിച്ചവർ ആണ്. പാർട്ടിവിട്ടുപോകുന്നവർക്ക് നിലനിൽപ്പുണ്ടാകില്ലെന്നും ശശികല പറഞ്ഞു.