ചെന്നൈ: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ. ശശികല പരോളിന് അപേക്ഷ നല്‍കി.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് പരോളിന് അപേക്ഷിച്ചത്. 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം.