കൊച്ചി: എഴുത്തുകാര്‍ക്ക് നേരെയുളള വിവാദ പ്രസംഗത്തില്‍ ഹിന്ദുഐക്യവേദി നേതാവ് ശശികലക്കെതിരെ കേസെടുത്തു. വടക്കന്‍ പറവൂര്‍ പൊലീസാണ് ശശികലക്കെതിരെ കേസെടുത്തത്.വി.ഡി സതീശന്റെയും ഡിവൈഎഫ്‌എൈയുടെയും പരാതിയിലാണ് പോലീസ് കേസ് എടുത്തത്. മതവിദ്വേഷം വളര്‍ത്തുന്ന വിധം പ്രസംഗിച്ചതിനാണ് ശശികലക്കെതിരെ കേസ് എടുത്തത്.

മതേതരവാദികളായ എഴുത്തുക്കാര്‍ ആയുസ്സിന് വേണ്ടി മൃത്യുഞ്ജയഹോമം കഴിപ്പിച്ചാല്‍ നല്ലത് ഇല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതിവരുമെന്നാണ് ശശികല ഭീഷണിമുഴക്കിയത്. പറവൂരില്‍ പൊതുയോഗത്തിലായിരുന്നു ശശികലയുടെ വിദ്വേഷപ്രസംഗം. ശശികലയുടെ വര്‍ഗീയ പ്രസംഗത്തിനെതിരെ വിവിധ കക്ഷിനേതാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.