നികുതിവെട്ടിച്ചുകൊണ്ട് രാജ്യത്തേക്ക് സിഗററ്റും കോളയും കൊണ്ടുവരുന്നത് തടയാന്‍ സൗദിയുടെ പ്രവേശന കവാടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നു.കച്ചവടം ലക്ഷ്യമാക്കിയാണ് ഉത്പന്നങ്ങള്‍ കടത്തുന്നത്.

സിഗരറ്റിനും കൊക്കോ കോളക്കും ഏര്‍പ്പെടുത്തിയ നികുതി വെട്ടിച്ചു ഇത് പുറത്തുനിന്നും കൊണ്ടുവരുന്നതു തടയുന്നതിന് സൗദിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് സൗദി കസ്റ്റംസ് അറിയിച്ചു. സിഗരറ്റിനു 100 ശതമാനവും,കോളക്ക് 50 ശതമാനവും, എനർജി ഡ്രിംഗ്‌സുകള്‍ക്ക് 100 ശതമാനവുമാണ് നികുതി ഏർപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ അയല്‍ രാജ്യങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും സൗദിയിലേക്കു വരുന്ന യാത്രക്കാര്‍ക്ക് ഇത്തരം സാധനങ്ങൾ നിശ്ചിത ശതമാനം നികുതി ചുമത്താതെ കൊണ്ടുവരാമെന്നു സൗദി കസ്റ്റംസ് അതോറിറ്റി അറിയിച്ചിരുന്നു.

20 ലിറ്ററില്‍ താഴെ കോളക്കും പത്ത് ലിറ്ററില്‍ താഴെ എനർജി ഡ്രിംഗ്‌സും 200 എണ്ണത്തില്‍ താഴെയുള്ള സിഗരറ്റിനും 500 ഗ്രാമില്‍ താഴെയുള്ള മറ്റു സിഗരറ്റ് ഉത്പന്നങ്ങള്‍ക്കുമാണ് രാജ്യത്തിൻറെ പ്രവേശന കവാടങ്ങളിലെ കസ്റ്റംസ് കേന്ദ്രങ്ങളിൽ നികുതി ചുമത്തില്ലന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചത്.
എന്നാൽ കച്ചവടം ലക്ഷ്യമാക്കി പലരും വന്‍തോതില്‍ ഇത്തരം ഉത്പന്നങ്ങള്‍ കടത്തുന്നതയി വിവരം ലഭിച്ചിട്ടുണ്ട്. ഇതാണ് രാജ്യത്തിൻറെ പ്രവേശന കവാടങ്ങളില്‍ നീരിക്ഷണം ശക്തമാക്കുന്നതെന്ന് കസ്റ്റംസ് അറിയിച്ചു.