വര്‍ഷത്തില്‍ 20 ശതമാനം നികുതി ഏര്‍പ്പെടുത്തിയായിരിക്കും വിദേശികളെ സ്ഥാപനം തുടങ്ങാന്‍ അനുവദിക്കുക. എന്നാല്‍ ചില വിഭാഗങ്ങളില്‍ 25 ശതമാനം വരെ നികുതി ഈടാക്കാനും ഉദ്ദേശിക്കുന്നുണ്ട്. കരാര്‍ മേഖലയില്‍ 15 ശമതാനവും കണ്‍സള്‍ട്ടിംഗ് സഥാപനങ്ങള്‍ക്കു 25 ശതമാനവുമായിരിക്കും നികുതി ഏര്‍പ്പെടുത്തുക. ഇതു സംബന്ധിച്ച പഠനം അന്തിമ ഘട്ടത്തിലാണ്.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ ചെറുതും വലുതുമായ സ്ഥാപങ്ങള്‍ വിദേശികള്‍ക്കു അവരുടെ സ്വന്തം പേരില്‍ തുടങ്ങാനാകും. സ്ഥാപനം ആരംഭിക്കുമ്പോള്‍ അവരുടെ സ്വന്തം പേരിലേക്കു തന്നെ സ്‌പോണ്‍സര്‍ഷിപ്പും മാറാം.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വര്‍ക് ഷോപ്പുകള്‍, ഹോട്ടലുകള്‍ കരാര്‍ കമ്പനികള്‍, നിര്‍മാണ സ്ഥാപനങ്ങള്‍ തുടങ്ങിയ ഏതു സ്ഥാപനവും വിദേശികള്‍ക്കു തുടങ്ങാനാവും. എന്നാല്‍ ഇവക്കെല്ലാം നിയമ പരമായ ലൈസന്‍സ് നേടിയിരിക്കണം.

സ്വദേശികളുടെ പേരില്‍ വിദേശികള്‍ രാജ്യത്ത് വന്‍ തോതില്‍ ബിനാമി ബിസിനസ്സ് നടത്തുന്നതായുള്ള കണ്ടെത്തലാണ് വിദേശികള്‍ക്കു സ്വന്തം പേരില്‍ സ്ഥാപനം നടത്താന്‍ അനുമതി നല്‍കുന്നതിനെ കുറിച്ചു പഠനം നടത്താന്‍ കാരണം.

നിലവിലുള്ള നിയമത്തില്‍ ഭേദഗതി ചെയ്തായിരിക്കും ഇതിനു അനുമതി നല്‍കുക. അതേ സമയം വിദേശികള്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള നിയമം കൊണ്ട് വരില്ലന്ന് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.