വൈദ്യതിയുടെയും വെള്ളത്തിന്റെയും നിരക്ക് വർദ്ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് റിയാദിലെ അല്‍ഹകം കൊട്ടാരത്തില്‍ സംഘടിച്ച 11 രാജകുടുംബാഗംങ്ങളെ രാജാവിന്റെ സുരക്ഷാ സേന പിടികൂടി ജയിലിലടച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കൂട്ടിയ നിരക്കിൽനിന്ന് രാജകുടുംബാഗംങ്ങളെ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം.
കൊട്ടാരത്തില്‍ നിയമ വിരുദ്ധമായി സംഘടിക്കുന്നത് തെറ്റാണെന്നും പിരിഞ്ഞു പോവണമെന്നും ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല.
തുടര്‍ന്ന് ഇവരെ പിടികൂടി ജയിയിലടക്കാന്‍ ഉത്തരവിടുകയായിരുന്നു. നിയമ വിരുദ്ദമായി സംഘടിച്ചതിനു ഇവര്‍ വിചാരണ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
