റിയാദ്: സൗദി അടുത്ത വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. നിലവിലുള്ള മുരടിപ്പ് നീങ്ങുന്നതരത്തില്‍ എണ്ണയിതര വരുമാനത്തിനാണ് ബജറ്റില്‍ മുന്‍ഗണന നല്‍കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് അവതരിപ്പിച്ചതെന്ന് സല്‍മാന്‍രാജാവ് അവകാശപ്പെട്ടു.
2018ല്‍ 783 ബില്ല്യന്‍ റിയാല്‍ വരവും 978 ബില്ല്യൺ റിയാല്‍ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് മന്ത്രിസഭ അംഗീകരിച്ചു.
ആഗോള തലത്തില്‍ എണ്ണ വിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തുമ്പോഴും സൗദിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ബജറ്റാണ് മുന്നോട്ട് വെക്കുന്നതെന്ന് സൗദി ഭരണാധികാര സല്‍മാന്‍ രാജാവ് വ്യക്തമാക്കി.
ചരിത്രത്തില്‍ ആദ്യമായാണ ്ഒരു ട്രില്ല്യന്‍ റിയാലില്‍ കൂടുതല്‍ വികസനങ്ങള്‍ക്കായി ചിലവഴിക്കുന്നത്.
വിവിധ പദ്ദതികള്‍ക്കായി ഒരു ട്രില്ല്യന്‍ റിയാലിവല്‍ കൂടുതല്‍ ചിലവഴിക്കുന്നതോടെ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ വലിയ ഉണര്‍വുണ്ടാവും.
സ്വകാര്യമേഖലക്കായിരിക്കും ബജറ്റിന്റെ നേട്ടം കുടുതലും അനുപ്പെടുക. എണ്ണ വിലയിടിവിലും വികസനത്തിന്നായി ഇത്രയും വലിയ തുകമാാറ്റി വെക്കുന്നത് സാമ്പത്തിക മേഖല നേരെയാക്കുന്നതിന്റെ സൂചനയാണെന്നും രാജ്യത്ത് സാമ്പത്തിക മേഖലയില്‍ വലിയ മുന്നേറ്റമാണ് പ്രകടമാവാന്‍ പോവുന്നതെന്നും കിരീടവകാശി മുഹമമദ് ബിന്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസം. തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തുക മാറ്റി വെച്ചിട്ടുണ്ട്. 2018 ല്‍ എണ്ണയിതര വരുമാനത്തിനാണ് മുന്‍ഗണന നല്‍കുന്നത് എന്നത് ഏറെ ശ്രദ്ദേയമാണ്.
