വീഡിയോ കോണ്‍ഫ്രന്‍സ് വഴി കേസുകള്‍ വിചാരണ ചെയ്യുകയും തീര്‍പ്പാക്കുകയും ചെയ്യുന്ന പദ്ധതിക്കു റിയാദില്‍ അടുത്താഴ്ച ഔദ്യോഗികമായി തുടക്കം കുറിക്കുമെന്ന് സൗദി നീതി ന്യായ മന്ത്രാലയം അറിയിച്ചു. ഇതിനായി റിയാദിലെ കോടതിയില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നീതി ന്യായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഉമൈറ അറിയിച്ചു.
30ല്‍ അധികം കോടതികളില്‍ പരീക്ഷാണാര്‍ത്ഥം ഒരു വര്‍ഷം ഇത് നടപ്പിലാക്കിയതിനു ശേഷമാണ് ഇതിനു ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്.
കേസുകളുടെ ബാഹുല്യം മൂലം കേസുകളില്‍ തീര്‍പ്പുകല്പിക്കുന്നത് നീണ്ടു പോകുന്നതിനും കേസുകള്‍ കെട്ടി കിടക്കുന്നത് ഒഴിവാക്കുന്നതിനും പുതിയ പരിഷ്‌കരണത്തിലൂടെ സാധ്യമാകുമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. ജയിലുകളില്‍ റിമാന്റില്‍ കഴിയുന്നവരുടെ കാര്യത്തിലാണ് ഈ രീതിയില്‍ കേസുകള്‍ പരിഗണിക്കുന്നതിനു മുന്‍ഗണന നല്കുക.