സൗദിയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്
റിയാദ്: സൗദിയില് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കൊലപാതകങ്ങളിൽ 6.5 ശതമാനവും കവര്ച്ച കേസുകളിൽ 10.5 ശതമാനവും മുന്വര്ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. 2017 ജൂണ് 25 മുതല് ഈ മാസം 17 വരെയുള്ള കാലയളവില് രാജ്യത്ത് കൊലപാതകവും മോഷണവും അടക്കമുള്ള കുറ്റകൃത്യങ്ങളിൽ കുറവുണ്ടായതായി ആഭ്യന്തര മന്ത്രി അബ്ദുല് അസീസ് ബിന് സഊദ് രാജകുമാരന് സല്മാന് രാജാവിനു നല്കിയ റിപ്പോര്ട്ടില് വ്യക്തമാക്കി.
കൊലപാതകങ്ങളിൽ 6.5 ശതമാനവും ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കവര്ച്ച നടത്തുന്നതില് 10.5 ശതമാനവും കുറവാണ് മുൻവർഷങ്ങളെ അപേക്ഷിച്ചു ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മയക്കുമരുന്ന് കടത്തുന്ന സംഭവങ്ങളിലും ഈ കാലയളവിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം രാജ്യത്തുണ്ടായ റോഡപകടങ്ങളിലും മുന് വര്ഷത്തെ അപേക്ഷിച്ച് കാര്യമായ കുറവുണ്ടായി. 2017 ജൂണ് 25 മുതല് ഈ മാസം 17 വരെയുള്ള കാലയളവില് റോഡപകടങ്ങളില് 19.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണ നിരക്കിലും ഈ കാലയളവിൽ 19.1 ശതമാനം കുറവുണ്ടായതായി ആഭ്യന്തരമന്ത്രിയുടെ റിപ്പോർട്ടിൽ പറയുന്നു.
