റിയാദ്: സൗദിയിലെ 90 ശതമാനം സ്ഥാപനങ്ങളും സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ തയ്യാറാവുന്നില്ലന്ന് തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് കുറ്റപ്പെടുത്തി. കുറഞ്ഞ ചിലവില്‍ വിദേശികളെ ലഭിക്കുമെന്ന കാരണത്താലാണ് പലരും സ്വദേശികള്‍ക്ക് ജോലി നല്‍കാത്തതെന്നും മന്ത്രി പറഞ്ഞു.

സ്ഥാപനങ്ങളില്‍ തൊഴില്‍ അവസരങ്ങളുണ്ടാവുമ്പോള്‍ സ്ഥാപനയുടമകള്‍ ആദ്യം പരിഗണിക്കുന്നത് വിദേശികളെയാണെന്ന് തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് കുറ്റപ്പെടുത്തി. രണ്ടാമത് മാത്രമാണ് സ്വദേശികളെ പരിഗണിക്കുന്നത്. നേരത്തെ പഠനം കഴിഞ്ഞു പുറത്തിറങ്ങുന്നവര്‍ നേരെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ജോലിക്കു കയറിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പഴയു പോലെ പഠനം പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് സര്‍ക്കാരില്‍ അവസരങ്ങള്‍ നല്‍കാന്‍ കഴിയില്ല.

സ്വദേശികളെ അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ വിദേശികളെ ലഭിക്കുമെന്ന കാരണത്താലാണ് പലരും വിദേശികളെ ജോലിക്കു വെയ്ക്കുന്നത്.
എന്നാല്‍ ഇങ്ങിനെ ചെയ്യുന്നത് സ്വദേശികളുടെ തൊഴിലവസരങ്ങള്‍ നിക്ഷേധിക്കലാണ്. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് വിദേശികളെ നിലനിര്‍ത്തുന്നതനുള്ള ചിലവ് വര്‍ധിപ്പിച്ചത്.

അതേസമയം സ്വദേശി വത്കരണം നടപ്പാക്കുന്നതിനു സ്ഥാപനങ്ങളെ സഹായിക്കുന്ന പ്രത്യക പദ്ധതിക്കു മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്.
സ്വദേശികളുടെ വേതനത്തിന്റെ 20 ശതമാനം വരെ മാനവവിഭവശേഷി ഡെവലപ് മെന്‍് ഫണ്ട് നല്‍കുന്നതാണ് പദ്ധതി. രണ്ട് വര്‍ഷം വരെയാണ് ഇങ്ങിനെ സഹായം നല്‍കുക. പുരുഷന്മാര്‍ക്ക് വേതനത്തിന്റെ 15 ശതമാനവും സ്ത്രീകള്‍ക്ക് 20 ശതമാനവും ഹദ് ഫ് നല്‍കും.
തൊഴിലുകളില്‍ പരിശീലനം നല്‍കി സ്വദേശികളെ പ്രാപ്തരാക്കുകകൂടിയാണ് പുതിയ പദ്ദതിയുടെലക്ഷ്യമെന്ന് മന്ത്രാലയ വക്താവ്
ഖാലിദ് അബാഖൈല്‍ വ്യക്തമാക്കി.