സൗദിയിൽ നിന്ന് വിദേശ തൊഴിലാളികൾ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് സൗദി അറേബ്യൻ മോണിറ്ററി ഏജന്‍സി ഗവര്ണര്‍ ഡോ.അഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍ ഖുലൈഫി അറിയിച്ചു. വിദേശ തൊഴിലാളികളുടെ എണ്ണത്തിലുള്ള വര്‍ധനയാണ് സ്വദേശികള്‍ക്ക് പണം വളരെ കൂടാൻ പ്രധാന കാരണമെന്നും സാമ ഗവര്‍ണര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തെ ധനസ്ഥിതിയുടെ പൊതു ചിത്രം വ്യക്തമാക്കുന്ന സാമയുടെ 52മത് വാർഷിക റിപ്പോര്‍ട്ട് സല്‍മാന്‍ രാജാവിന് സമർപ്പിച്ച ശേഷം വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകായായിരുന്നു സാമ ഗവർണർ.
സൽമാൻ രാജാവിന്‍റെ ചിത്രം അടങ്ങിയ പുതിയ നോട്ടുകൾ വൈകാതെ പുറത്തിറക്കുമെന്നും സാമ ഗവർണർ വ്യക്തമാക്കി എന്നാൽ ആയിരം റിയാലിന്‍റെ പുതിയ നോട്ടു പുറത്തിറക്കില്ല.

അതേസമയം പുതിയ നാണയങ്ങള്‍ പുറത്തിറക്കും. ഡോളറുമായുള്ള സൗദി റിയാലിന്‍റെ വിനിമയ മൂല്യത്തിൽ മാറ്റം വരുത്തില്ല. സൗദി റിയാലിനെയും അമേരിക്കന്‍ ഡോളറിനെയും സ്ഥിര വിനിമയ നിരക്കിൽ ബന്ധിപ്പിച്ച നടപടി തുടരുമെന്നും ഡോ.അഹമ്മദ് അല് ഖുലൈഫി പറഞ്ഞു.