പതിനായിരത്തോളം പേരാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സൗദിയില്‍ റോഡപകടത്തില്‍ മരിച്ചത്. ഓരോ ദിവസവും 25 പേരു വീതം റോഡപകടങ്ങളില്‍ മരിക്കുന്നതായി സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ റിപ്പോട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം സൗദിയിലുണ്ടായ റോഡപകടങ്ങളില്‍ 9031 പേരുടെ ജീവന്‍ നഷ്‌ടപ്പെട്ടതായി സൗദി ട്രാഫി ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത് മരണങ്ങളില്‍ 12 ശതമാനവും റോഡപകടങ്ങള്‍ മൂലമാണ്. 38012 പേര്‍ക്കു കഴിഞ്ഞ വര്‍ഷം റോഡപകടങ്ങള്‍മൂലം ഗുരുതരമായി പരിക്കു പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഓരോ ദിവസവും 25.5 പേരു വീതം റോഡപകടങ്ങളില്‍ പെട്ട് മരിക്കുന്നതയാണ് ഈ വര്‍ഷത്തെ കണക്ക്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം ദിവസം ശരാശരി 22.8 പേരാണ് റോഡപകടം മൂലം മരിച്ചത്. 2006 മുതല്‍ 2016 വരേയുള്ള കാലയളവില്‍ 78487 പേരാണ് റോഡപകടത്തില്‍ മരിച്ചത്. ആകെ സംഭവിച്ച മരണങ്ങളില്‍ 12.1 ശതമാനവും റോഡപകടം മൂലമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
