സൗദിയിൽ കോ പൈലറ്റ് തസ്തികകൾ സ്വദേശിവൽക്കരിക്കാൻ നീക്കം. രാജ്യത്തെ മുഴുവൻ വിമാനക്കന്പനികളിലെയും കോ പൈലറ്റ് തസ്തികകൾ മൂന്ന് വർഷത്തിനകം സ്വദേശികൾക്ക് നൽകാനാണ് പദ്ധതി. സൗദി സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൾ ഹക്കീം അൽ തമീമിയാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ഉറപ്പാക്കുന്നതിനൊപ്പം, സേവന നിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് പദ്ധതി. വ്യോമഗതാഗതത്തിന്റെ എല്ലാ മേഘലകളിലും സ്ത്രീകൾക്കും തൊഴിലവസരം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു
സൗദിയിലെ മുഴുവൻ വിമാനക്കമ്പിനികളിലെയും കോ പൈലറ്റ് തസ്തികകൾമൂന്നുവർഷത്തിനുള്ളിൽ സ്വദേശിവൽക്കരിക്കുന്നതിനു പദ്ധതിയുള്ളതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൾഹക്കീം അൽ തമീമി പറഞ്ഞു.
ദേശീയ സമ്പത് വ്യവസ്ഥയിൽ ഏവിയേഷൻ മേഘലയുടെ സംഭാവന വർദ്ധിപ്പിക്കുന്നതിനു ലക്ഷ്യമിട്ടു ദേശീയ വ്യോമ ഗതാഗത തന്ത്രത്തിന് രൂപം നല്കിവരുകയാണ്.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനു കീഴിലെ വിവിധ വിഭാഗങ്ങൾ സ്വദേശിവൽക്കരിക്കുന്നതിലൂടെ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും സേവന നിലവാരം ആഗോളതലത്തിലേക്കു ഉയർത്തുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ സിവിൽ ഏവിയേഷൻ മേഘലയിൽ വനിതകൾക്ക് തൊഴിൽ നൽകാനും തുടങ്ങിയിട്ടുണ്ട്.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനു കീഴിലെ എല്ലാ മേഘലകളിലും കൂടുതൽ വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്നും അബ്ദുൾഹക്കീം അൽ തമീമി പറഞ്ഞു.
