ആരോഗ്യ മേഘലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം സംയുക്ത കമ്മിറ്റി രൂപീകരിച്ചതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഫര്‍മസികളില്‍ ഘട്ടം ഘട്ടമായി സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്നുന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയ വ്യക്താവ് ഖാലിദ് അബഖൈല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികളാണ് സൗദിയിലെ ആരോഗ്യമേഖലയില്‍ ഇപ്പോള്‍ ജോലിചെയ്യുന്നത്. ഈ മേഘലയില്‍ പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതോടെ ഇവിടെ ജോലി ചെയ്യുന്നവരുടെ മാത്രമല്ല ഗള്‍ഫ് മോഹവുമായി കാത്തിരിക്കുന്ന നിരവധി ഉദ്യോഗാര്‍ത്ഥികളുടെയും സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കും.
ഫര്‍മസികളികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ സ്വദേശികള്‍ക്ക് 15000ലേറെ തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ ലഭിക്കുന്നത്.
എന്നാല്‍ ആരോഗ്യ മേഘലയില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ സ്വദേശികള്‍ക്ക് എത്ര തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ കാര്‍ ഏജന്‍സികളിലും കാര്‍ ഷോറൂമുകളിലും റെന്റ് എ കാര്‍ സ്ഥാപനങ്ങളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ പച്ചക്കറി വിപണിയിലും ജ്വല്ലറികളിലും സ്വദേശിവത്കരണം നടപ്പാക്കുന്നതിനും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന് പദ്ധതിയുണ്ട്.
