സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി പ്രമുഖ മോഡലുകളുടെയും, ടിവി താരങ്ങളുടെയും ഫോട്ടോകള്‍ ഉപഭോക്താക്കള്‍ക്ക് ഷെയര്‍ ചെയ്താണ് ഈ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ റാക്കറ്റിന് പിന്നിലുള്ള പ്രധാന കണ്ണിയെ ഇതുവരെ പിടിച്ചില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുംബൈ ഫിലിം സിറ്റിക്ക് അടുത്തുള്ള കെട്ടിടം ആസ്ഥാനമാക്കിയാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നടത്തിയ റെയ്ഡിലാണ് പോലീസ് ഈ ഗ്യാങ്ങിനെ പൊളിച്ചത്. ഇവിടുന്നാണ് ടിവി താരങ്ങള്‍ അടക്കമുള്ളവരുമായി ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചത് എന്നാണ് പോലീസ് പറയുന്നത്.

മറാത്ത നടിമാരും ഇവരുമായി ബന്ധപ്പെട്ടതായി പോലീസ് പറയുന്നു. ഒരോ ഇടപാടിനും 50,000 മുതല്‍ ഒരുലക്ഷം രൂപവരെയാണ് ഇവര്‍ വാങ്ങിയിരുന്നത് എന്ന് മുംബൈ പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണത്തിലാണ്.