അപ്രഖ്യാപിത ഹര്‍ത്താല്‍ ജലീലിന് മറുപടിയുമായി പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍

മലപ്പുറം: മന്ത്രി കെ.ടി ജലീലിന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെ മറുപടി.ബാബറി മസ്ജിദ് തകർത്തപ്പോഴുള്ള അതേ മതസൗഹാർദ്ദ നിലപാട് തന്നെയാണ് മുസ്ലീം ലീഗിന് ഇപ്പോഴുമുള്ളത്. ഹർത്താലിന്റെ മറവിലുള്ള അക്രമത്തെ മുസ്ലീം ലീഗ് ശക്തമായി അപലപിക്കുന്നുവെന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംഘർഷത്തിനു പിന്നിൽ 
മലപ്പുറം ജില്ലയുടെ സമാധാധാന്തരീക്ഷം തകർക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബാബറി മസ്ജിദ് തകർത്ത സമയത്ത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ കാണിച്ച വലിയ മാത്യക സഹോദൻ ഹൈദരലി ശിഹാബ് തങ്ങളിൽ നിന്ന് ഉണ്ടായില്ലേയെന്ന് സംശയം ഉയരുന്നുവെന്ന് ഹര്‍ത്താല്‍ ബാധിച്ച സ്ഥലങ്ങള്‍ സന്ദര്‍ശനത്തിന് ശേഷം മന്ത്രി കെടി ജലീല്‍ പ്രതികരിച്ചിരുന്നു. അക്രമികളെ കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്നും സാമുദായിക ഐക്യം തകർക്കാനുള്ള നീക്കം സർക്കാർ ശക്തമായി നേരിടുമെന്നും കെ.ടി.ജലീല്‍ പറഞ്ഞു.