ഭീമ കോറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചരിത്രകാരി റോമില ഥാപ്പര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. കവി വരവര രാവു ഉള്‍പ്പടെ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ശരിവച്ച സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
പൂണൈ: ഭീമ കോറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചരിത്രകാരി റോമില ഥാപ്പര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. കവി വരവര രാവു ഉള്‍പ്പടെ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ശരിവച്ച സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. മഹാരാഷ്ട്രയിലെ ഭീമ കോറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അഞ്ച് ആക്ടിവിസ്റ്റുകളെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തത്.
വരവര റാവു, സുധ ഭരദ്വാജ്, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, ഗൗതം നവ്‌ലഖ എന്നിവരെ സംഘര്‍ഷമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാവരും ഇപ്പോള്‍ വീട്ടുതടങ്കലില്‍ തുടരുകയാണ്.
