തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിന്റെ 'ബി' നിലവറ തുറക്കേണ്ടതാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. മൂല്യനിര്‍ണയം സുതാര്യമായി നടക്കാന്‍ ഇത് ആവശ്യമാണ്. ഇത് ആചാരങ്ങളെ വ്രണപ്പെടുത്തുന്നതല്ലെന്നും കോടതി. 'ബി' നിലവറയിലെ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തണം. ഇക്കാര്യത്തില്‍ അമിക്കസ്‌ക്യൂറി രാജകുടുംബവുമായി ചര്‍ച്ച നടത്തണം. ഇതിന് ശേഷം നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി. ക്ഷേത്രത്തിലെ വജ്രങ്ങള്‍ കാണാതായ സംഭവത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന അമിക്കസ്‌ക്യൂറിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.