പോക്സോ കേസുകളുടെ  അന്വേഷണത്തിനായി പ്രത്യേക ദൗത്യ സേനയെ  നിയോഗിക്കണമെന്നും പോലീസ് മേധാവികളോട് സുപ്രീംകോടതി

ദില്ലി: പോക്സോ (ശിശുസംരക്ഷണനിയമം) കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി. പോക്സോ കേസുകളിൽ വിചാരണ നടക്കുന്ന പ്രത്യേക കോടതികളിൽ നടപടികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഹൈക്കോടതികൾ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പോക്സോ കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക ദൗത്യ സേനയെ നിയോഗിക്കണമെന്നും പോലീസ് മേധാവികളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.