കാരണവര്‍ വധം; ഷെറിന്‍റെ ജീവപര്യന്തം സുപ്രീംകോടതി ശരിവച്ചു

First Published 9, Apr 2018, 1:52 PM IST
sc rejects sherin plea in karanavar murder
Highlights
  • ഷെറിന്‍റെ ജീവപര്യന്തം സുപ്രീംകോടതി ശരിവെച്ചു

ദില്ലി: ചെങ്ങന്നൂര്‍ ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍റെ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി ശരിവെച്ചു. കൊലപാതകം നടക്കുമ്പോൾ ഷെറിൻ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളുവെന്ന് കോടതി വ്യക്തമാക്കി. വിചാരണ കോടതിയിൽ നൽകിയ മൊഴിയിൽ കൂട്ടുപ്രതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ഷെറിൻ സമ്മതിച്ചിട്ടുണ്ടെന്നും കോടതി പറ‍ഞ്ഞു.

ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ 2009ലാണ് മുഖ്യപ്രതിയായ ഷെറിൻ സപ്രീംകോടതിയെ സമീപിച്ചത്. മരുമകൾ ഷെറിനും കാമുകനും ചേര്‍ന്നാണ് അമേരിക്കന്‍ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്.

കൊലപാതം നടത്തിയത് പുറത്തുനിന്നുള്ള ആളാണെന്നും കേസിൽ തന്നെ കുടുക്കിയതാണെന്നുമായിരുന്നു ഷെറിന്‍റെ സുപ്രീംകോടതിയിലെ വാദം. ജസ്റ്റിസ് ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ച് ഷെറിന്‍റെ വാദം തള്ളുകയും ഹൈക്കോടതി വിധി ശരിവയ്ക്കുകയുമായിരുന്നു. 

loader