ദില്ലി: സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ അണ്ണഡി.എം.കെ. ശശികല വിഭാഗം നേതാവ് ടി.ടി.വി.ദിനകരനെതിരെ വിചാരണ നടപടികൾ തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിദേശ വിനിമയ ചട്ടപ്രകാരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ദിനകരനെതിരെ കേസെടുത്തിരുന്നു. കേസിലെ വിചാരണ നടപടികൾ റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ട് ദിനകരൻ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
കേസിന്‍റെ നടപടികൾ വൈകിപ്പിക്കാനാണ് ദിനകരൻ ശ്രമിക്കുന്നെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. കേസ് വൈകിപ്പിക്കാൻ ശ്രമിച്ചാൽ പിഴ അടക്കാൻ ഉത്തരവിടേണ്ടിവരുമെന്ന് ടി.ടി.വി ദിനകരന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
