പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി സ്കൂൾ ബസ്സിലെ ഡ്രൈവറായിരുന്നു അസ്സനാർ കഴിഞ്ഞ മൂന്ന് വർഷമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാക്ക് ഭാര്യയും കുഞ്ഞും ഉണ്ട്. അസ്സനാരുമായുള്ള അടുപ്പം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ കുട്ടിയെ സ്കൂൾ ബസ്സിൽ പോകുന്നതിൽ നിന്ന് വിലക്കിയിരുന്നു. പിന്നീട് ഫോണിലൂടെ ഇവർ ബന്ധം തുടർന്നു. കഴിഞ്ഞ ദിവസം ഭാര്യയും കുഞ്ഞും പുറത്ത് പോയപ്പോൾ ഇയാൾ പെൺകുട്ടിയുമായി വീട്ടിലെത്തുകയായിരുന്നു.
സംശയം തോന്നിയഅയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. മെഡിക്കൽ പരിശോധനയിൽ നിന്ന് പെൺകുട്ടി ലൈംഗിക പീഡനത്തിന് വിധേയയായതായി തെളിഞ്ഞു. കൊടുവള്ളി സി ഐ പ്രേജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ അസ്സനാരെ 14 ദിവസത്തേക്ക് റിമാന്റ്.
