ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ നാടന്‍പാട്ട് വേദിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വേദിയില്‍ തിരശീല ഇല്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. പ്രതിഷേധനത്തെ തുടര്‍ന്ന് നാടന്‍പാട്ട് മത്സരങ്ങള്‍ വൈകി.

ഒമ്പത് മണിക്ക് തുടങ്ങേണ്ട നാടൻപാട്ട് മത്സരം 11 മണി കഴിഞ്ഞിട്ടും തുടങ്ങിയിരുന്നില്ല. വേദിയിൽ കർട്ടൻ ഇല്ലാത്തതിനാൽ മത്സരം നടത്താനാകില്ലെന്ന് രക്ഷിതാക്കളും മത്സരാർത്ഥികളും അറിയിച്ചിരുന്നു. എന്നാൽ മത്സരം നടത്തുമെന്ന തീരുമാനവുമായി അധികൃതർ മുന്നോട്ട് പോയതോടെ ചെറിയ സംഘർഷവുമുണ്ടായി. പിന്നീട്, പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം വേദിയില്‍ തിരശീലയിടാന്‍ അധികൃതര്‍ തയ്യാറായി.