ഫീസടയ്ക്കാത്തതിൽ വിദ്യാർത്ഥികളെ സ്‌കൂള്‍ അധികൃതര്‍ പൂട്ടിയിട്ട് പ്രതികാരം ചെയ്തു.
ദില്ലി: ഫീസടയ്ക്കാത്തതിൽ വിദ്യാർത്ഥികളെ സ്കൂള് അധികൃതര് പൂട്ടിയിട്ട് പ്രതികാരം ചെയ്തു. ദല്ഹിയിലെ ഹൗസ് ഖാസിയിലെ കിന്റര്ഗാര്ഡന് സ്കൂളിലാണ് സംഭവം. രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. രാവിലെ ഏഴര മുതല് ഉച്ചയ്ക്കു പന്ത്രണ്ടര വരെ വിദ്യാര്ത്ഥികളെ പൂട്ടിയിടുകയായിരുന്നുവെന്ന് രക്ഷിതാക്കള് പറഞ്ഞു. കനത്ത ചൂടില് വെള്ളം പോലും നല്കാതെയാണ് കുട്ടികളെ പൂട്ടിയിട്ടത്. ഫീസടച്ച ഒരു കുട്ടിയേയും അധികൃതർ പൂട്ടിയിട്ടു.
മകളെ ശിക്ഷിച്ചത് രക്ഷിതാവ് ചോദ്യം ചെയ്തിട്ടും ഫീസ് അടച്ചതിന്റെ രേഖകള് കാണിച്ചിട്ടും പ്രിന്സിപ്പാള് ഖേദം പ്രകടിപ്പിക്കാന് തയ്യാറായില്ല. വിഷയത്തില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്തു. ജുവനൈല് ജസ്റ്റിസ് ആക്ട് സെക്ഷന് 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഫീസ് നൽകാമെന്ന് പറഞ്ഞിട്ടും സ്കൂൾ അധികൃതർ കുട്ടികളെ തുറന്ന് വിട്ടില്ലെന്ന് രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞു.
