അ‍ഞ്ച് കുട്ടികള്‍ക്കാണ് പരിക്കേറ്റിരുന്നത് .
കണ്ണൂര് : ചെറുപുഴയില് സ്കൂള് കുട്ടികള്ക്കിടയിലേക്ക് പിക്ക് അപ്പ് വാന് പാഞ്ഞു കയറി. സംഭവത്തില് പരിക്കേറ്റ ഒരു കുട്ടി മരിച്ചു. സെന്റ് ജോസഫ്സ് സ്കൂള് വിദ്യാര്ത്ഥിനി ദേവനന്ദയാണ് മരിച്ചത്
അഞ്ച് കുട്ടികള്ക്കാണ് പരിക്കേറ്റിരുന്നത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആദ്യം ചെറുപുഴ ആശുപത്രിയിൽ എത്തിച്ചു .ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. നിയന്ത്രണം വിട്ടുവന്ന പിക് അപ്പ് വാന് സ്കൂള് കുട്ടികള്ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. വൈകിട്ട് മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്.
ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളാണ് അപകടത്തില്പെട്ടത്. പെരിങ്ങോത്തെ രതീഷിന്റെ മകളാണ് മരിച്ച ദേവനന്ദ. ആര്യ, ആല്ഫി, അക്ത, ജൂന എന്നിവരാണ് പരിക്കേറ്റ മറ്റ് കുട്ടികള്.
അപകടം വരുത്തിയ പാർസൽ വാഹനവും ഡ്രൈവറെയും ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവര് ഉറങ്ങിയത് മൂലമാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.
