തിരുവനന്തപുരം: സ്കൂളിലേയ്ക്ക് പോവുകയായിരുന്ന എട്ടാംക്ലാസുകാരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം. തിരുവനന്തപുരം ചെങ്കോട്ടുകോണത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വിദ്യാര്‍ത്ഥിനിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ സ്കൂളിലേയ്ക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്കാണ് ദുരനുഭവം നേരിട്ടത്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു