കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ  കോളേജിന് സമീപം സ്കൂൾ വിദ്യാ‍ർത്ഥിനിയെ പീഡിപ്പിച്ചു. പാലക്കാട് സ്വദേശി ഷാഹിദ്, കോഴിക്കോട് സ്വദേശി ആനന്ദ് എന്നിവരാണ് 15 വയസ്സുകാരിയെ പീഡിപ്പിച്ചത്.ഇരുവർക്കുമെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. 

4  സ്കൂൾ വിദ്യാർത്ഥിനികളെ രണ്ട് ദിവസം മുൻപ് മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന്  കാണാതായിരുന്നു. ഇവർ  പിന്നീട് തിരിച്ചെത്തി. തുടർന്ന് പൊലീസ് വൈദ്യപരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടതായി  തെളിഞ്ഞത്.തുടർന്ന്  ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.  പെൺകുട്ടിയുടെ വീടിന് സമീപം താമസിച്ചവരാണ് രണ്ട് തവണയായി   പീഡിപ്പിച്ചതെന്ന്  പൊലീസ് വ്യക്തമാക്കി.