സര്‍ക്കാര്‍ സ്ഥാപനമായ കാക്കനാട്ടെ കെബിപിഎസില്‍ സ്ഥാപിച്ച ആധുനിക അച്ചടിയന്ത്രങ്ങളുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാഠപുസ്തക വിതരണത്തെപ്പറ്റി പരാമര്‍ശിച്ചത്. കെബിപിഎസിന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് കൂടുതല്‍ അച്ചടി ഓര്‍ഡറുകള്‍ ലഭിക്കുന്നില്ലെന്ന പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമസ്ഥഅവകാശപ്രശനവും പരിഹരിക്കും. ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പത്തുകോടി ചെലവില്‍ ഓണ്‍ലൈന്‍ ആന്‍ഡ് ക്യൂ ആര്‍ കോഡ് പ്രിന്റിങ്ങ് മെഷീനും, മുളളര്‍ മാര്‍ട്ടിനി ബൈന്‍ഡിങ്ങ് മെഷീനുമാണ് കെബിപിഎസില്‍ സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം 50 കോടിയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തന ലാഭം. ഇത്തവണ ലാഭം അമ്പതുകോടിയിലെത്തിക്കുമെന്നാണ് ജീവനക്കാരും മാനേജ്‌മെന്റും നല്‍കുന്ന ഉറപ്പ്
