കടല്‍ മീനുകളോട് കിന്നാരം പറയാന്‍... പവിഴപ്പുറ്റുകളുടെയും നക്ഷത്രമത്സ്യങ്ങളുടെയും മനോഹാരിതകാണാന്‍ ഇനി ആന്‍ഡമാനിലോ ലക്ഷദ്വീപിലോ ഒന്നും പോകേണ്ടതില്ല. ഡൈവിങിന്റെ അനന്തസാധ്യതകളുമായി കോവളമിതാ സഞ്ചാരികളെ കാത്തിരിക്കുന്നു. പത്ത് വയസ്സിനുമുകളില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ആര്‍ക്കും ഈ ജലവിനോദത്തിലേര്‍പ്പെടാം. പതിനാല് വയസ്സില്‍ താഴെയുള്ളവര്‍ക്ക് നാലായിരത്തി അഞ്ഞൂറ് രൂപയും മുതിര്‍ന്നവര്‍ക്ക് ആറായിരത്തി അഞ്ഞൂറ് രൂപയുമാണ് നിരക്ക്
മുങ്ങാം കുഴിയിടുന്നതിനുള്ള പരിശീലനമാണ് ആദ്യഘട്ടം. പിന്നെ പരിചയസമ്പന്നരായ ഡൈവര്‍മാര്‍ക്കൊപ്പം സമുദ്രാന്തര്‍ഭാഗത്തെ വിസ്മയലോകത്തേക്ക്. കണ്‍മുന്നില്‍ മിന്നല്‍ വേഗതയില്‍ പാഞ്ഞുപോകുന്ന മീനുകള്‍. പാറകളില്‍ പറ്റിയിരിക്കുന്ന സമുദ്രജീവികള്‍. കേട്ടറിഞ്ഞതിലും മനോഹരമാണ് കടലെന്ന് സ്കൂബാഡൈവിംഗ് നമ്മളെ ബോധ്യപ്പെടുത്തും.

