തൊണ്ടി മുതലായ സ്കൂട്ടറിന് മോഷണക്കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ കയറി തീയിട്ടു

First Published 7, Apr 2018, 11:07 PM IST
Scooter fire Vizhinjam
Highlights
  • പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതലായ സ്കൂട്ടർ, മോഷണക്കേസിലെ പ്രതി തീയിട്ട് നശിപ്പിച്ചു

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതലായ സ്കൂട്ടർ, മോഷണക്കേസിലെ പ്രതി തീയിട്ട് നശിപ്പിച്ചു. മോഷണക്കേസിലെ പ്രതി അൽ-അമീന് വേണ്ടി അന്വേഷണം തുടങ്ങി. ഇന്ന് പുലർച്ചെയാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനുള്ളിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതൽ തീയിട്ടത്. സ്റ്റേഷൻറെ പിന്നിലെ മതിൽ ചാടി കടന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. പെട്രോള്‍ ഒഴിച്ചാണ് വാഹനം തീയിട്ടത്.

പെട്രോള്‍ കൊണ്ടുവന്ന കുപ്പി  ഉപേക്ഷിച്ചാണ് മോഷണ കേസിലെ പ്രതിയായ അൽ അമീൻ കടന്നത്. തീ ആളിപ്പടരുന്നത് കണ്ട് പൊലീസുകാകെത്തിയപ്പോഴേക്കും ആക്ടീവ സ്കൂട്ടർ കത്തിനശിച്ചിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് അൽ അമീൻ. ആറു മാസം മുമ്പ് പിടികിട്ടാപുള്ളിയായ അൽ അമീനെ സാഹസികമായി പിടികൂടി  കോവളം പൊലീസിന് കൈമാറിയിരുന്നു. പക്ഷേ സ്റ്റേഷനിൽ നിന്നും പൊലീസുകാരെ വെട്ടിച്ച് ചാടിപോയ അൽ അമീനെ പിന്നീട് പിടികൂടുകയായിരുന്നു. ജയിലിൽ നിന്നുമിറങ്ങിയ ശേഷമാണ് ഇപ്പോള്‍ സ്റ്റേഷനിൽ അതിക്രമം കാണിച്ചത്. പ്രതിയ്യക്കായി അന്വേഷണം തുടരുകയാണ്.

 

loader