ബംഗളുരു: ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനിടെ മന്ത്രി അശ്ലീലം കാണുന്നത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സേട്ടിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഐ.പി.സി 504 പ്രകാരമാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത്. 

ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനിടെ മന്ത്രി അശ്ലീലം കാണുന്നത് ഒരു സ്വകാര്യ ചാനലാണ് പുറത്ത് കൊണ്ടുവന്നത്. ചിത്രം പുറത്ത് വന്നതോടെ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക പ്രൈമറി-സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയാണ് തന്‍വീര്‍.