പത്താന്‍കോട്ടിലെ വ്യോമസേന താവളത്തില്‍ പാക് ഭീകരന്മാര്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ്  ഇന്ത്യന്‍ സേന 2016 സെപ്റ്റബര്‍ 28 അര്‍ദ്ധരാത്രിയില്‍ മിന്നലാക്രമണം നടത്തിയത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്ത്യ പ്രതിരോധ സേന പുറത്തുവിട്ടു. രണ്ടാം വാര്‍ഷികാഘോഷത്തിന് തൊട്ടു മുന്‍പായി കൂടുതൽ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വിട്ടു. മൂന്നു ദിവസം നീളുന്ന പരാക്രമം പര്‍വ് എന്ന ആഘോഷം കഴിഞ്ഞ ദിവസം തുടങ്ങി.  

ദില്ലി:പാക് അധീന കശ്മീരിലെ ഭീകരരുടെ താവളങ്ങള്‍ ഇന്ത്യ സേന മിന്നലാക്രമണത്തിലൂടെ തകര്‍ത്തിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. ലോക്സഭാ തിര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ മിന്നലാക്രമണ വാര്‍ഷികം പ്രത്യേക അഘോഷമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാര്‍ഷികാഘോഷം നടത്തണമെന്ന് യു.ജി.സി സര്‍വകലാശാലകള്‍ക്ക് നല്‍കിയ നിര്‍ദേശം വിവാദമായിരുന്നു . 

പത്താന്‍കോട്ടിലെ വ്യോമസേന താവളത്തില്‍ പാക് ഭീകരന്മാര്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സേന 2016 സെപ്റ്റബര്‍ 28 അര്‍ദ്ധരാത്രിയില്‍ മിന്നലാക്രമണം നടത്തിയത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്ത്യ പ്രതിരോധ സേന പുറത്തുവിട്ടു. രണ്ടാം വാര്‍ഷികാഘോഷത്തിന് തൊട്ടു മുന്‍പായി കൂടുതൽ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വിട്ടു. മൂന്നു ദിവസം നീളുന്ന പരാക്രമം പര്‍വ് എന്ന ആഘോഷം കഴിഞ്ഞ ദിവസം തുടങ്ങി. 

വാര്‍ഷികാഘോഷം നടത്തണമെന്ന് സര്‍വകലാശാലകള്‍ക്ക് യു.ജി.സി നല്‍കിയ നിര്‍ദേശവും വിവാദമായിരുന്നു .സൈന്യത്തിന്‍റെ നേട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രചാരണ വിഷയമാക്കുമ്പോൾ 2016 ൽ ആദ്യമായിട്ടല്ല ഇന്ത്യ മിന്നലാക്രമണം നടത്തിയതെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. മോദിയും ബി.ജെ.പിയും സൈനികരെ വോട്ടു പിടിക്കാനുളള ഉപകരണമാക്കുന്നുവെന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.

കശ്മീരിൽ 54 മാസത്തിനിടെ മരിച്ച സുരക്ഷാ സേനാംഗങ്ങളുടെ കണക്ക് നിരത്തി ദേശ സുരക്ഷയിൽ മോദി സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഒപ്പം റഫാൽ ഇടപാടും മോദി സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നു