ആലപ്പുഴ: പി ആര്‍ എസ് പദ്ധതി വഴി സപ്‌ളൈകോ സംഭരിച്ച നെല്ലിന്റെ വില ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുവാന്‍ കാലതാമസം ഏറുന്നു. കുട്ടനാട്ടില്‍ രണ്ടാംകൃഷി നെല്ലുസംഭരണം പൂര്‍ത്തിയായി. 120.15കോടി രൂപയുടെ 33,923,871 ടണ്‍ നെല്ലാണ് കുട്ടനാട്ടില്‍ നിന്നും ഇത്തവണ സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ സംഭരിച്ചത്.
ഒക്ടോബര്‍ ആദ്യവാരം മുതലാണ് രണ്ടാം കൃഷി നെല്ലുസംഭരണം ആരംഭിച്ചത്. ഇതുവരെ പി ആര്‍എസ് പദ്ധതി വഴി 76.30 കോടി രൂപാ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. 43.85 കോടി രൂപാ കര്‍ഷകര്‍ക്ക് ഇനിയും ലഭിക്കാനുണ്ട് സര്‍ക്കാര്‍ മില്ലുകളും സ്വകാര്യമില്ലുകളുംമടക്കം 33 മില്ലുകളാണ് കുട്ടനാട്ടില്‍ നെല്ലുസംഭരണം നടത്തിയിരുന്നത്്്. ഇതുവരെ പി ആര്‍എസ് പദ്ധതി വഴി 76.30 കോടി രൂപാ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. 43.85 കോടി രൂപാ കര്‍ഷകര്‍ക്ക് ഇനിയും ലഭിക്കാനുണ്ട്.
പി ആര്‍ എസ് പദ്ധതി വഴി സംഭരിച്ച നെല്ലിന്റെ വില ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുവാന്‍ കാലതാമസം നേരിടുന്നുണ്ട്്്്. പാഡി റസീറ്റ് സല്‍പ്പ് ബാങ്കില്‍ നല്‍കുമ്പോള്‍ വായ്പയായി നെല്‍വില കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് പി ആര്‍എസ് പദ്ധതി.വായ്പാ കാലാവധി പൂര്‍ത്തിയാകുന്നതോടെ സപ്‌ളൈകോ മുഴുവന്‍ തുകയും ബാങ്കില്‍ തിരിച്ചടക്കുന്ന തരത്തിലാണ് പി ആര്‍ എസ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ നെല്ല് സംഭരിച്ച് 3 മാസം കഴിഞ്ഞിട്ടും ചില ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ ബുദ്ധിമുട്ട് കാണിക്കുകയാണ്.എസ്ബിഐ, ഐ ഒബി,കാനറാ ബാങ്ക്,സഹകരണബാങ്ക്,ഫെഡറല്‍ ബാങ്ക്,തുടങ്ങീ ബാങ്കുകളില്‍ നിന്നുമാണ് പിആര്‍ എസ് പദ്ധതി വഴി കര്‍ഷകര്‍ക്ക് പണം ലഭ്യമാകുന്നത്. എന്നാല്‍ ഐ ഒ ബി ബാങ്കും എസ് ബി ഐ യുടെ കളര്‍കോഡ്, പുന്നപ്ര ബ്രാഞ്ചുകളും നെല്‍വില നല്‍കാന്‍ മനപൂര്‍വ്വം കാലതാമസം ഉണ്ടാക്കുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നത്.
