ഇതിനേക്കാള്‍ മോശമായ തരത്തില്‍ ക്ലിന്റണ്‍ സ്ത്രീകള്‍ക്കെതിരെ സംസാരിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപ് രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് ഹില്ലറി മറുപടി നല്‍കി. ട്രംപ് നിരന്തരം സ്‌ത്രീകളെ അപമാനിക്കുന്നുവെന്നും പ്രസിഡന്റ് ആകാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ഹില്ലരി പറഞ്ഞു. രണ്ടാം സംവാദം കഴിഞ്ഞപ്പോള്‍ ഹില്ലരിക്കാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. ലൈംഗികച്ചുവയുള്ള സംഭാഷണം പുറത്തു വന്നതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പിന്തുണ കുറയുന്ന പശ്ചാത്തലത്തില്‍ എന്തുവന്നാലും തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറില്ലെന്ന ട്വീറ്റുമായി ട്രംപ് ഇന്നലെ രംഗത്തെത്തിയിരുന്നു.
2008ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മക്കൈന്‍ ട്രംപിന് നല്‍കിയ പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊള്ളാവുന്ന മറ്റാരെയെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നുവെന്നും മക്കൈന്‍ തുറന്നടിച്ചു.
