തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉപരോധിക്കാനെത്തിയ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഒരു വര്‍ഷത്തെ ഭരണം പരാജയമെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരത്തിനെത്തിയ യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘര്‍ഷം. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. പോസ്റ്ററുകളും വലിച്ചു കീറി. സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ നിലനില്‍ക്കുന്നു.

സമരത്തിൽ പങ്കെടുക്കാൻ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ ഇന്നലെ വൈകിട്ടുമുതൽ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരെ അകത്തേക്കു പ്രവേശിപ്പിക്കില്ലെന്നാണ് ഇവരുടെ അവകാശവാദം. അതിനിടെ ഇരുസംഘടനകളുടെയും കൂടുതൽ പ്രവർത്തകർ പ്രകടനമായി സമരമുഖത്തേക്ക് എത്തുന്നുണ്ട്.