തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവൈപ്പ് സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 
സുരക്ഷാഭീഷണി സംബന്ധിച്ച് റിപ്പോർട്ടുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. എന്നാല്‍ പുതുവൈപ്പ് വിഷയത്തിൽ ചർച്ചയ്ക്ക് ശേഷം മാത്രം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് സുരക്ഷാ ഭീഷണിയുണ്ടായിരുന്നെന്ന് കഴിഞ്ഞ ദിവസം ഡി.ജി.പി ടി.പി സെന്‍കുമാറും പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തി സമരക്കാരെ ഡി.സി.പി യതീഷ് ചന്ദ്ര നീക്കം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആ സമയത്ത് ചെയ്യേണ്ടത് മാത്രമാണ് ചെയ്തതെന്നുമാണ് ഇന്നലെ ടി.പി സെന്‍കുമാര്‍ പറഞ്ഞിരുന്നത്.