സൈന്യത്തിന്‍റെ സഹായം തേടുമെന്ന് എം.എം മണി. ചെറുതോണി പാലവും മൂന്നാർ പെരിയ വരൈ പാലവും പുനര്‍നിര്‍മ്മിക്കാനാണ് സൈന്യത്തിന്‍റെ സഹായം തേടുന്നത്.

ഇടുക്കി:ഇടുക്കി അണക്കെട്ട് തുറന്നു വിട്ടതിനെ തുടർന്ന് തകർന്ന ചെറുതോണി പാലവും മണ്ണിടിച്ചിലിൽ തകർന്ന മൂന്നാർ പെരിയ വരൈ പാലവും പുനർ നിർമ്മിക്കാൻ സൈന്യത്തിന്‍റെ സഹായം തേടുമെന്ന് മന്ത്രി എം എം മണി. പ്രളയത്തിന് കാരണം കെഎസ്ഇബിയുടെ ലാഭക്കൊതിയെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനക്കും എം.എം മണി മറുപടി പറഞ്ഞു. കെഎസ്ഇബിക്ക് പാളിച്ച പറ്റിയിട്ടില്ല. മഴ ഇത്ര കനക്കുമെന്ന് കരുതിയില്ല. ഡാം തുറക്കുന്നതിന് എല്ലാം മുന്നൊരുക്കങ്ങളും എടുത്തിരുന്നു. തന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.