2014 ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ ശിക്ഷ വിധി വന്നിരിക്കുന്നത്. രാംപാലിന്റെ ആശ്രമത്തിൽ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ചിരുന്നു. കൊലപാതകത്തിനും ​ഗൂഢാലോചനയ്ക്കും ആണ് കേസെടുത്തിരിക്കുന്നത്.  

ഹരിയാന: വിവാദ ആൾദൈവം രാംപാലിനെ കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഹരിയാനയിലെ ഹിസാര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കൊലക്കേസുകളില്‍ ഒന്നിലാണ് വിധി വന്നിരിക്കുന്നത്. രണ്ടാമത്തെ കേസില്‍ കോടതി ബുധനാഴ്ച വിധി പറയും. 2014 ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ ശിക്ഷ വിധി വന്നിരിക്കുന്നത്. രാംപാലിന്റെ ആശ്രമത്തിൽ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ചിരുന്നു. കൊലപാതകത്തിനും ​ഗൂഢാലോചനയ്ക്കും ആണ് കേസെടുത്തിരിക്കുന്നത്.

രണ്ടാമത്തെ സംഭവം ഇപ്രകാരമാണ്. കോടതിയില്‍ ഹാജരാവാന്‍ വിസമ്മതിച്ച രാംപാലിനെ അറസ്റ്റു ചെയ്യാന്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആശ്രമത്തിനു ചുറ്റും കൂടിയ അനുയായികള്‍ തടഞ്ഞു. തുടര്‍ന്ന് ആശ്രമത്തില്‍ നിന്നും ഇരുപതിനായിരത്തോളം പേരെ ഒഴിപ്പിച്ചാണ് രാംപാലിനെ അറസ്റ്റു ചെയ്തത്. അന്നത്തെ സംഘര്‍ഷത്തില്‍ അഞ്ച് സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു. ഇതാണ് രണ്ടാമത്തെ കേസ്. വിധിക്കെതിരെ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് രാംപാലിന്റെ അഭിഭാഷകന്‍ എ.പി സിങ് വ്യക്തമാക്കി.