ന്യൂഡല്‍ഹി: അഭിഭാഷക ജോലി അവസാനിപ്പിക്കുന്നതായി കാണിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്ക് കത്ത് നല്‍കി. ദില്ലി സര്‍ക്കാരും കേന്ദ്രവുമായുള്ള അധികാരത്തര്‍ക്ക കേസിന്‍റെ വാദത്തിനിടെ കോടതി മുറിക്കുള്ളിലെ തന്‍റെ പെരുമാറ്റത്തെ ചീഫ് ജസ്റ്റീസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതാണ് അഭിഭാഷകജോലി ഉപേക്ഷിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് ധവാന്‍ പറയുന്നു. അയോധ്യ കേസിന്‍റെ വാദത്തിനിടയിലും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ബ‍ഞ്ചിനു നേരെ രാജീവ് ധവാന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ‘നിങ്ങള്‍ ബഹളം വച്ചോളൂ, എപ്പോഴും നിങ്ങള്‍ അങ്ങനെ തന്നെയാണ്, ഞങ്ങള്‍ ഞങ്ങളുടേതായ വിധി പ്രസ്താവിച്ചുകൊള്ളാം’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം.