ബ്രസീലിനെതിരെ സമനില സ്വന്തമാക്കിയ സ്വിസ് പടയ്ക്ക് ഇന്ന് ജയത്തില്‍ കുറഞ്ഞൊന്നും മതിയാകില്ല

കലിനിന്‍ഗ്രാഡ്: ഗ്രൂപ്പ് ഇ യില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ സെര്‍ബിയക്ക് ആദ്യ ഗോള്‍. കരുത്തരായ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ആദ്യ മിനിട്ടുകളില്‍ തന്നെ സെര്‍ബിയ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. അഞ്ചാം മിനിട്ടില്‍ തന്നെ അതിന്‍റെ ഫലവും കണ്ടു. ബോക്‌സിലേക്ക് ഉയര്‍ന്നു വന്ന ക്രോസില്‍ തലവച്ച മിത്രോവിച്ചാണ് സെര്‍ബിയക്ക് നിര്‍ണായകമായ ലീഡ് സമ്മാനിച്ച ഗോള്‍ സ്വന്തമാക്കിയത്.

Scroll to load tweet…

സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ജയിച്ചാല്‍ സെര്‍ബിയക്ക് നോക്കൗട്ടിലേക്ക് കുതിക്കാം. ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയെ മറുപടിയില്ലാത്ത ഒരു ഗോളിന് അവര്‍ തോല്‍പ്പിച്ചിരുന്നു. അതേസമയം ബ്രസീലിനെതിരെ സമനില സ്വന്തമാക്കിയ സ്വിസ് പടയ്ക്ക് ഇന്ന് ജയത്തില്‍ കുറഞ്ഞൊന്നും മതിയാകില്ല.