തെന്നിന്ത്യയെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ സെെക്കോ ശങ്കര്‍ മരണപ്പെട്ട നിലയില്‍

First Published 27, Feb 2018, 8:49 PM IST
SERIAL RAPIST PSYCHO JAISHANKAR COMMITS SUICIDE AT PARAPPANA AGRAHARA
Highlights
  • ദക്ഷിണേന്ത്യയെ നടുക്കിയ സീരിയല്‍ കില്ലര്‍ സെെക്കോ ശങ്കര്‍ മരണപ്പെട്ട നിലയില്‍

ബംഗളൂരു: ദക്ഷിണേന്ത്യയെ നടുക്കിയ സീരിയല്‍ കില്ലര്‍ സെെക്കോ ശങ്കര്‍ മരണപ്പെട്ട നിലയില്‍.  ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സൈക്കോ ശങ്കറിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ബീറ്റ് ഓഫീസര്‍മാരാണ് ഇയാളെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥമിക വിലയിരുത്തല്‍. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഈ വാദം പോലീസ് പൂര്‍ണ്ണമായും തള്ളിക്കളയുന്നു. കഴുത്ത് മുറിച്ചു ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് ഭാഷ്യം.ഇതിനായി കയ്യില്‍ കരുതിയ ബ്ലേഡാണ് ഇയാള്‍ ഉപയോഗിച്ചത്.  സംഭവത്തില്‍ പരപ്പന അഗ്രഹാര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 13 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിയാണ് സൈക്കോ ശങ്കര്‍. 

തമിഴ്നാട്ടിലെ സേലം ജില്ലയിലെ കണ്ണിയാന്‍പട്ടി സ്വദേശിയായ ഇയാള്‍ ലോറി ഡ്രൈവറായിരുന്നു. 2011 ല്‍ പോലീസ് പിടിയിലായ ഇയാള്‍ വിദഗ്ധമായി രക്ഷപ്പെട്ടിരുന്നു. ഇതിന് ശേഷം ഏതാനും മാസങ്ങള്‍ക്ക് ശേഷം ചിത്രദുര്‍ഗ ജില്ലയില്‍ മോഷ്ടിച്ച ബൈക്കില്‍ എത്തിയ ശങ്കര്‍ അവിടെ ഒരു യുവതിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും പിടിയിലായത്.

2009 ജൂലൈ മൂന്നിനാണ് ഇയാള്‍ക്കെതിരായ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഹൊസൂരില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊല്ലാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.  രണ്ട് മാസത്തിന് ശേഷം ഒരു വനിതാ പോലീസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. ഇതുള്‍പ്പെടെ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി 13 സ്ത്രീകളെ ഉയാള്‍ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ട്. 

 

loader