ലഹരി ഉപയോഗവും ലൈംഗിക ചൂഷണവും പോക്സോ കുറ്റകൃത്യങ്ങളുമടക്കം ആരോപണം ഉയർന്നതോടെയാണ് തൊപ്പിക്കും സംഘത്തിനുമെതിരെ അന്വേഷണം വേണമെന്ന ആവശ്യമുയർന്നത്. 

കൊച്ചി: യൂട്യൂബർ തൊപ്പിക്കും സംഘത്തിനുമെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി കളമശേരി പൊലീസ്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ പരിശോധിച്ചു തുടങ്ങി. തെളിവ് കിട്ടിയാൽ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും. തൊപ്പിയുടെ എംആർഎസ് ഗ്യാങ് തെറ്റിപ്പിരിഞ്ഞതോടെയാണ് പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയത്. തൊപ്പിയും സംഘവും ചെയ്തു കൂട്ടിയത് ഗുരുതര കുറ്റകൃത്യങ്ങളെന്നാണ് ആരോപണം. ലഹരി ഉപയോഗവും ലൈംഗിക ചൂഷണവും പോക്സോ കുറ്റകൃത്യങ്ങളുമടക്കം ആരോപണം ഉയർന്നതോടെയാണ് തൊപ്പിക്കും സംഘത്തിനുമെതിരെ അന്വേഷണം വേണമെന്ന ആവശ്യമുയർന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഭിഭാഷകനായ ശ്രീജിത്ത് പെരുമന ആഭ്യന്തര മന്ത്രിക്കും പൊലീസ് മേധാവിക്കും നൽകിയ പരാതി സൈബർ വിഭാഗത്തിനും പിന്നീട് തൊപ്പിയും സംഘവും താമസിച്ചിരുന്നത് കളമശ്ശേരി സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേക്കും കൈമാറുകയായിരുന്നു. ഇതിലാണ് സമൂഹമാധ്യമ പോസ്റ്റുകൾ അടക്കം പരിശോധിക്കുന്ന പ്രാഥമിക നടപടികളിലേക്ക് പൊലീസ് കടന്നത്. പുറത്തുവന്ന വിവരങ്ങളിൽ എന്തെങ്കിലും തെളിവ് കിട്ടിയാൽ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും.