താനുമായുള്ള ഫോൺസംഭാഷണം റെക്കോഡ് ചെയ്തശേഷം എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽപ്രചരിപ്പിച്ചെന്നായിരുന്നു സത്യഭാമയുടെ പരാതി

എറണാകുളം:നർത്തകരായ ആർഎൽവി രാമകൃഷ്ണൻ, പത്തനംതിട്ട സ്വദേശി യു ഉല്ലാസ് എന്നിവർക്കെതിരെ നൃത്താധ്യാപികസത്യഭാമ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ പരാതിയിൽ തിരുവനന്തപുരംജുഡീഷ്യൽ ഒന്നാംക്ലാസ്

മജിസ്ട്രേട്ട്‌ എടുത്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് റദ്ദാക്കിയത്. രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും ഹർജി അനുവദിച്ചാണ് നടപടി.

താനുമായുള്ള ഫോൺസംഭാഷണം റെക്കോഡ് ചെയ്തശേഷം എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽപ്രചരിപ്പിച്ചെന്നായിരുന്നു സത്യഭാമയുടെ പരാതി. എന്നാൽ, അപകീർത്തികരമെന്ന് ആരോപിക്കുന്നപ്രസ്താവനകളും പ്രചരിപ്പിച്ചതിന്റെ പകർപ്പുകളും ഹാജരാക്കാൻ സത്യഭാമയ്ക്ക് കഴിഞ്ഞില്ല. തെളിവുകളുടെ അഭാവത്തിൽ ഹർജിക്കാർക്കെതിരായ കേസ് നിലനിൽക്കില്ലെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.