കോഴിക്കോട്: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്കു ജെഡിയു പിന്തുണ പ്രഖ്യാപിച്ചിച്ചതിനു പിന്നാലെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ച് കേരള ഘടകം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർഥി രാം നാഥ് കോവിന്ദിനു വോട്ടു ചെയ്യില്ലെന്നു എം.പി. വീരേന്ദ്രകുമാർ എംപി നയം വ്യക്തമാക്കിയത്. കോവിന്ദിനു വോട്ടു ചെയ്യില്ലെന്നു ജെഡിയു ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാറിനെ അറിയിച്ചിടുണ്ടെന്നും ഇഷ്ടമുള്ള സ്ഥാനാർഥിക്ക് വോട്ടു ചെയ്യാനാണ് നിതീഷ് കുമാർ നിർദേശിച്ചതെന്നും വീരേന്ദ്രകുമാർ അറിയിച്ചു.
വീരേന്ദ്രകുമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്ന് ജെഡിയു കേരള ഘടകം ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. കേരള ഘടകം എൻഡിഎയ്ക്കു വോട്ട് ചെയ്യില്ലെന്നും കോണ്‍ഗ്രസ് മുന്നണി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിക്കാവും വോട്ട് ചെയ്യുകയെന്നും ജെഡിയുവും വ്യക്തമാക്കിയിരുന്നു.
