എഗ്ര സ്വദേശിയായിരുന്നു നിത്യാനന്ദയും. ഇരുവരും ചെറുപ്പം മുതല്‍ പരിചയക്കാരും സുഹൃത്തുക്കളുമായിരുന്നു. ഒരാഴ്ച മുമ്പ് പിഎസ്‍സി പരീക്ഷയെഴുതാന്‍ ദം ദമിലേക്ക് പോയതായിരുന്നു നിത്യാനന്ദ
മിഡ്‍നാപ്പൂര്‍: കാമുകന്‍ മരിച്ച് ഒരാഴ്ചയ്ക്ക് ശേഷം ആത്മഹത്യ ചെയ്ത് പതിനേഴുകാരി. എഗ്ര സ്വദേശിയായ സെഫാലി മെയ്ത്തിയാണ് മരിച്ചത്. സെഫാലിയുടെ കാമുകനായ നിത്യാനന്ദ ദാസ് ഒരാഴ്ച മുമ്പ് ട്രെയിൻ അപകടത്തില്‍ മരിച്ചിരുന്നു.
എഗ്ര സ്വദേശിയായിരുന്നു നിത്യാനന്ദയും. ഇരുവരും ചെറുപ്പം മുതല്‍ പരിചയക്കാരും സുഹൃത്തുക്കളുമായിരുന്നു. ഒരാഴ്ച മുമ്പ് പിഎസ്‍സി പരീക്ഷയെഴുതാന്‍ ദം ദമിലേക്ക് പോയതായിരുന്നു നിത്യാനന്ദ. യാത്രയ്ക്കിടെ അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു.
നിത്യാനന്ദയുടെ അപ്രതീക്ഷിത മരണം സെഫാലിക്ക് വലിയ മാനസികാഘാതമാണ് സമ്മാനിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെയാണ് എഗ്രയിലെ തന്‍റെ വീട്ടിനകത്ത് വച്ച് സെഫാലി ആത്മഹത്യ ചെയ്തത്. നിത്യാനന്ദയുടെ മരണത്തിന് ശേഷം സെഫാലി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ബന്ധു പ്രതികരിച്ചു.
