പ്രളയത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 5100 പശുക്കളാണ് ചത്തത്. ആടിന്‍റേയും കോഴിയുടേയും കണക്ക് എടുത്ത് വരുന്നതേയുള്ളൂ. 

തിരുവനന്തപുരം: മഹാപ്രളയത്തില്‍ സംസ്ഥാനത്ത മൃഗസംരക്ഷണ വകുപ്പിന് 175 കോടി രൂപയുടെ നഷ്ടം. പ്രളയത്തിലുണ്ടായ നഷ്ടത്തെ തുടര്‍ന്ന് വകുപ്പിന്‍റെ വാര്‍ഷിക പദ്ധതികളില്‍ മാറ്റം വരുത്തി ആ പണം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കും. ചത്തതിന് പകരം പുതിയ ആടുമാടുകള്‍ നല്‍കാനും തീരുമാനമായി. 

പ്രളയത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 5100 പശുക്കളാണ് ചത്തത്. ആടിന്‍റേയും കോഴിയുടേയും കണക്ക് എടുത്ത് വരുന്നതേയുള്ളൂ. ആസൂത്രണ ബോര്‍ഡുമായി ആലോചിച്ച ശേഷമാണ് പ്രളയത്തില്‍ നഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് പ്രത്യേക പദ്ധതി തയ്യാറാക്കുന്നത്. വാര്‍ഷിക പദ്ധതിയില്‍ നിന്ന് 22 കോടി രൂപയാണ് നഷ്ടം നേരിട്ട കര്‍ഷകരെ സഹായിക്കാൻ വിനിയോഗിക്കുക. ക്ഷീര വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് എന്നിവര്‍ സംയുക്തമായി പ്രത്യേക കര്‍മ്മ പദ്ധതിയും തയ്യാറാക്കുന്നുണ്ട്. നിലവില്‍ 68000 പശുക്കള്‍ ഇൻഷുറൻസ് പരിധിയില്‍ വരുന്നുണ്ട്. അവയ്ക്ക് നഷ്ടപരിഹാരം നല്‍കാൻ എത്രയും വേഗം ലഭിക്കാൻ അദാലത്ത് നടക്കും

കുറഞ്ഞ പലിശയില്‍ കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. പരിക്കേറ്റ കന്നുകാലിക്കള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ ജില്ലാ തലത്തിലും സൗകര്യമുണ്ടാക്കുന്നുണ്ട് . വെറ്റിനറി ഓഫീസര്‍മാര്‍ പഞ്ചായത്തുകള്‍ തോറും സഞ്ചരിച്ച് പ്രതിരോധ മരുന്നുകള്‍ നല്‍കാനും മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്