ബോളിവുഡിലെ പ്രമുഖരുമായി അടുപ്പമുണ്ടായിരുന്ന രേഖ, സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. ആദ്യ അവസരമെന്ന നിലയില്‍ ചെറുബജറ്റ് ചിത്രങ്ങളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് അപേക്ഷ ക്ഷണിക്കും. സ്വന്തമായി പ്രൊഡക്ഷന്‍ കന്പനി രൂപീകരിച്ച് ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രവര്‍ത്തനം. അവസരം തേടിയെത്തുന്ന പെണ്‍കുട്ടികളെ നഗ്ന ഫോട്ടോഷൂട്ടിന് നിര്‍ബന്ധിക്കും. പിന്നീട് ഈ ചിത്രങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാട്സ്അപ് വഴി കൈമാറുകയും ഉപഭോക്താക്കള്‍ ചിത്രം കണ്ട് പെണ്‍കുട്ടിയെ തെരഞ്ഞെടുത്ത ശേഷം വിലപറഞ്ഞുറപ്പിച്ച് കാഴ്ചവെയ്ക്കുകയുമാണ് രീതി. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ പകുതിയിലധികവും ഇവര്‍ തന്നെ വാങ്ങിയിരുന്നതായും പൊലീസ് അറിയിച്ചു.

ഒരു സന്നദ്ധസംഘടന നല്‍കിയ വിവരമനുസരിച്ച് പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്ന വ്യാജേനയാണ് രണ്ട് പൊലീസുകാര്‍ സ്ഥാപനത്തിലെത്തിയത്. ഇവര്‍ക്ക് ഫോട്ടോകള്‍ കൈമാറി കച്ചവടം ഉറപ്പിച്ചതോടെ ഇവര്‍ കൈമാറിയ വിവരം അനുസരിച്ച് പൊലീസ് സംഘമെത്തി ഓഫീസ് റെയ്ഡ് ചെയ്തു. 100ഓളം പെണ്‍കുട്ടികളുടെ ചിത്രങ്ങളും പണവും ഓഫീസില്‍ നിന്ന് കണ്ടെടുത്തു. സ്ഥിരം ഉപഭോക്താക്കളുടെ ലിസ്റ്റും ഇവിടെ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ബോളിവുഡിലെ പല പ്രമുഖരുടെയും പേരുകള്‍ പട്ടികയിലുണ്ടെന്ന് പൊലീസ് അറിയിച്ചു. രേഖയ്ക്കൊപ്പം പിടിയിലായ രണ്ട് പെണ്‍കുട്ടികളെ കേസില്‍ സാക്ഷികളാക്കാണ് പൊലീസിന്റെ തീരുമാനം.