ലൈംഗിക പീഡന പരാതിയില്‍ പി കെ ശശിക്കെതിരായി  കർശന നടപടി വരുമെന്ന് സിപിഎം വൃത്തങ്ങൾ. പാർട്ടി ചുമതലകളിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ സജീവമാകേണ്ടെന്ന് പികെശശിക്ക്‌ നിർദേശം നല്‍കിയതായാണ് കേന്ദ്ര നേതാക്കള്‍ നല്‍കുന്ന സൂചന. സിഐടിയു ജില്ലാ പ്രസിഡന്‍റ് എന്ന നിലയ്ക്കുള്ള ചുമതയിൽ നിന്നും തല്ക്കാലം മാറി നില്ക്കും. 

ദില്ലി: ലൈംഗിക പീഡന പരാതിയില്‍ പി കെ ശശിക്കെതിരായി കർശന നടപടി വരുമെന്ന് സിപിഎം വൃത്തങ്ങൾ. പാർട്ടി ചുമതലകളിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ സജീവമാകേണ്ടെന്ന് പികെശശിക്ക്‌ നിർദേശം നല്‍കിയതായാണ് കേന്ദ്ര നേതാക്കള്‍ നല്‍കുന്ന സൂചന. സിഐടിയു ജില്ലാ പ്രസിഡന്‍റ് എന്ന നിലയ്ക്കുള്ള ചുമതയിൽ നിന്നും തല്ക്കാലം മാറി നില്ക്കും. 

പെൺകുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷൻ ഉടൻ രേഖപ്പെടുത്തും. അതേസമയം അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യന്ത്രി പിണറായി വിജയനും നടപടി വേഗത്തിലാക്കാൻ നിർദ്ദേശം നല്‍കിയതായാണ് സിപിഎം കേന്ദ്ര വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. പാലക്കാട് ജില്ലാ സെക്രട്ടറിയെ വിളിച്ചു വരുത്തി കോടിയേരി സംസാരിച്ചു.

പികെ ശശിക്കെതിരെ നടപടി വൈകിപ്പിക്കാനും പരാതി മറച്ചുവയ്ക്കാനും ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കെ വിവാദം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് കേന്ദ്രനേതാക്കള്‍ കരുതുന്നത്. സംസ്ഥാന തലത്തിലും സംഭവം ഗൗരവമായിത്തന്നെ എടുക്കാനാണ് ഒരുങ്ങുന്നത്. ശശിയെ പിന്തുണച്ചാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകരുമെന്ന നിലപാടിലാണ് പല നേതാക്കളും.